student
എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റോഡ് ശുചിയാക്കൽ നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ റോഡ് ശുചീകരിച്ചു. പിറവം ഐ.ബി മുതൽ സ്കൂൾ പരിസരം വരെയുള്ള വഴിയാണ് അദ്ധ്യാപകൻ അഭിലാഷിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. നഗരസഭാ ചെയർമാൻ സാബു കെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് അജേഷ് മനോഹർ പങ്കെടുത്തു.