agriculture
പാഴൂർ പാടശേഖരത്തിലെ നാട്ടു തോടുകളുടെ സംരക്ഷണ ഭിത്തിയിടിഞ്ഞത് അനൂപ് ജേക്കബ് എം.എൽ എ സന്ദർശിച്ചപ്പോൾ

പിറവം: പിറവത്തിന്റെ നെല്ലറയായ പാഴൂർ പാടശേഖരം അനൂപ് ജേക്കബ് എം.എൽ.എ സന്ദർശിച്ചു. വേനൽക്കാല കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യം ലഭ്യമല്ലാത്തതിനാൽ മേഖലയിൽ കർഷകർ വൻ കൃഷി നാശം നേരിടുന്ന സാഹചര്യത്തിലാണ് സന്ദർശനം. നാട്ടുതോടുകളുടെ സംരക്ഷണഭിത്തി കെട്ടുന്നതിനും കൃഷിക്ക് ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. ജലസേചന സൗകര്യത്തിന് സ്ഥിരമായ സംവിധാനം ഏർപ്പെടുത്തുന്നതിന് കൃഷി വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും എം.എൽ.എ അറിയിച്ചു. നഗരസഭ കൗൺസിലർ വത്സല വർഗീസ്, ഡി.കെ.ടി.എഫ് പ്രസിഡന്റ് സിമ്പിൾ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.