ആലുവ: എസ്.എൻ.ഡി.പി യോഗം തോട്ടയ്ക്കാട്ടുകര ശാഖ സഹോദരൻ അയ്യപ്പൻ കുടുബയോഗത്തിൽ പ്രളയബാധിതർക്കുള്ള ധനസഹായം ആലുവ യുണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഒ.എൻ. നാണുകുട്ടൻ, കൺവീനർ പി.എം. ദീപേഷ് എന്നിവർ സംസാരിച്ചു. ശാഖ 330000 രൂപയുടെ സഹായം നൽകി.