പൂത്തോട്ട : ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ശില്പശാല നടത്തി. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകേശവദാസ് ഉദ്ഘാടനം ചെയ്തു. പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് അസി. പ്രൊഫ. മെറിൻ തളിയത്ത് ക്ലാസ് നയിച്ചു. പി.വി. പ്രേമകുമാരി അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ താലൂക്ക് എക്‌സി.അംഗം ടി.സി. ഗീതാദേവി, ഉഷാകുമാരി വിജയൻ, സൂര്യപ്രഭ. യു.എസ്, വി.ആർ. മനോജ് തുടങ്ങിയവർ സംസാരിച്ചു.