ആലുവ: ലയൺസ് ക്ളബ് ഒഫ് ആലുവ മെട്രോയും ആലുവ മെഡിഹെവൻ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ലയൺസ് ക്ളബ് ഡിസ്ട്രിക്ട് പ്രോഗ്രാം ഡയറക്ടർ ഡോ. ജോസഫ് മനോജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്യാം പത്മനാഭൻ, ലയൺസ് ക്ളബ് പ്രസിഡന്റ് കെ.വി. പ്രദീപ്കുമാർ, മെഡി ഹെവൻ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ആൻസിയ, ഡോ. ലീന ജി. പൈ, അഡ്വ. എം.ബി. സുദർശനകുമാർ എന്നിവർ സംസാരിച്ചു. 30 വരെ ക്യാമ്പ് നീണ്ടുനിൽക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മൂന്ന് മാസത്തെ തുടർ ചികിത്സക്ക് 20 ശതമാനം ഇളവ് ലഭിക്കും.