കുറുപ്പുംപടി: മുടക്കുഴ ഗവ. യു.പി സ്കൂളിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. സ്കൂളിൽ തരിശു കിടന്ന സ്ഥലമാണ് അദ്ധ്യാപകരും കുട്ടികളും ചേർന്ന് കൃഷിക്ക് അനുയോജ്യമായത്. കഴിഞ്ഞവർഷം ജില്ലയിലെ സ്കൂളുകളിൽ മികച്ച പച്ചക്കറി തോട്ടത്തിനുള്ള അവാർഡ് ലഭിച്ചു. വിളവെടുപ്പിനോടനുബന്ധിച്ച് പുതിയ ശീതകാല പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത്കുമാർ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ മിനി ഷാജി, ഷോജ റോയി, പ്രധാന അദ്ധ്യാപിക ആശാലത, കൃഷി ഓഫീസർ ചന്ദ്രബിന്ദു എന്നിവർ സംസാരിച്ചു.