football

കൊച്ചി: ഒഡീഷയിലെ കട്ടക്കിൽ ഈമാസം 30 നാരംഭിക്കുന്ന ഡോ. ബി.സി റോയ് ട്രോഫി ജൂനിയർ നാഷണൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കേരള ടീമിനെ കെ.പി ശരത്ത് നയിക്കും.

ചത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് കേരളം. ഡിസംബർ ഒന്നിന് കേരളം ചണ്ഡിഗഢിനെ നേരിടും.
ആദിത്യൻ (കോഴിക്കോട്), മുഹമ്മദ് ഫൈസ് പി (മലപ്പുറം), ശ്രീജിത് പി.ആർ (കോട്ടയം) എന്നിവരാണ് ഗോൾ കീപ്പർമാർ. അബ്ദുൽ വാഹിദ് (കോഴിക്കോട്), അഭിജിത് ജി (പാലക്കാട്), അതുൽ ഗണേഷ് എം (കാസർഗോഡ്), രാഹുൽ രഞ്ജിത് (പത്തനംതിട്ട), ശരത് കെ.പി (തൃശൂർ), വിവേക് പി (കോഴിക്കോട്) എന്നിവരാണ് പ്രതിരോധ നിരയിൽ.
ആഷിക് എൻ, ജിഷ്ണു പി (പത്തനംതിട്ട), ജോസ് ജീവൻ ടി.ടി (എറണാകുളം), നജീബ്( വയനാട്), ഷാഗിൽ ടി.എസ് (തൃശൂർ) എന്നിവർ മദ്ധ്യനിരയിൽ ഉൾപ്പെടുന്നു.
അഭിജിത് പി.എ (തൃശൂർ), അനന്തു എൻ (കോഴിക്കോട്), ഹാറുൺ ദിൽഷാദ് (മലപ്പുറം), ജോഷ്വ എം. ജോഷി (ഇടുക്കി), എം. മുഹമ്മദ് സഫ്‌നാദ് (വയനാട്), അക്മാൽ ഷാൻ പി (മലപ്പുറം) എന്നിവരാണ് മുന്നേറ്റ നിരയിൽ.
സോളി സേവ്യറാണ് (എറണാകുളം) കോച്ച്. സി.എസ് മാമ്മൻ (അസി. കോച്ച്), ഡേവിഡ് പി.എഫ് (മാനേജർ), എം എൽ അലോഷ്യസ് (ഫിസിയോ) എന്നിവരാണ് മറ്റു ഒഫിഷ്യലുകൾ.