honey
ഉദയംപേരൂർ : കൃഷിഭവന്റെയും ഹോർട്ടികോർപ്പിന്റെയും ആഭിമുഖ്യത്തിൽ സബ്സിഡി നിരക്കിലുള്ള തേനീച്ചയും പെട്ടിയുടേയും അനുബന്ധ ഉപകരണങ്ങളുടേയും വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് നിർവഹിക്കുന്നു

ഉദയംപേരൂർ : കൃഷിഭവന്റെയും ഹോർട്ടികോർപ്പിന്റെയും ആഭിമുഖ്യത്തിൽ ഉദയംപേരൂർ സസ്യാ ജൈവ കൂട്ടായ്മയുടെ സഹകരണത്തോടെ സംഘടിപ്പിച്ച തേനീച്ചകൃഷി പരിശീലന ക്ലാസിൽ പങ്കെടുത്തവർക്ക് സബ്സിഡി നിരക്കിലുള്ള തേനീച്ചയും പെട്ടിയുടേയും അനുബന്ധ ഉപകരണങ്ങളുടേയും വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എസ്. ജയകുമാർ, കൃഷി ഓഫീസർ സുനിൽകുമാർ, കൃഷി അസിസ്റ്റന്റ് സലിമോൻ, സസ്യ സെക്രട്ടറി ദിനേശൻ ,മോഹനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.