manaveekatha-progarm-
പറവൂരിൽ സാംസ്കാരിക ദർശനവും കാവ്യ സായാഹ്നവും ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : പുരോഗമന കലാസാഹിത്യ സംഘം ഗോതുരുത്ത് ഗ്രാമീണ വായനശാലയുമായി ചേർന്ന് സാംസ്കാരിക ദർശനവും കാവ്യ സായാഹ്നവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. എം.എക്സ്. മാത്യു അദ്ധ്യക്ഷത വഹിച്ചു. സാജൻ പെരുമ്പടന്ന, പറവൂർ ബാബു, കുസുംഷലാൽ, വിവേകാനന്ദൻ മുനമ്പം, എം.ജെ. ഷാജൻ എന്നിവർ സംസാരിച്ചു. യുവകവികളുടെ കവിതാലാപനവും നടന്നു.