news
ചിൻമയി മുകുന്ദൻ

തൃക്കാക്കര: ഒമ്പതാമത് കോമൺവെൽത്ത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക കരാട്ടെ താരമായി ചിൻമയി മുകുന്ദൻ. ഇന്നു മുതൽ ഡിസംബർ 2 വരെ സൗത്ത് ആഫ്രിക്കയിലെ ഡർബനിൽ വച്ചാണ് മത്സരം നടക്കുന്നത്. ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ കരാട്ടെ കത്ത വിഭാഗത്തിൽ ദേശീയ ചാമ്പ്യനായതിനെ തുടർന്നാണ് ചിൻമയി മുകുന്ദൻ കോമൺവെൽത്ത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടിയത്. കാക്കനാട് പാലച്ചുവട് സ്വാതിയിൽ മുകുന്ദൻ പള്ളിപ്രവന്റെയും പ്രേമയുടെയും മകളാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ചിൻമയി.ഷിഹാൻ ബി. അനിൽ കുമാർ, റെൻ ഷി സുമ എന്നിവരുടെ നേതൃത്ത്വത്തിൽ തൃക്കാക്കര യൂത്ത് ഹോസ്റ്റൽ ബ്രാഞ്ചിലെ വിദ്യാർത്ഥിനി​യാണ്