കൊച്ചി: ഒമ്പതാമത് കേരള ജെം ആൻഡ് ജുവലറി ഷോ ഡിസംബർ ഒന്നുമുതൽ മൂന്നുവരെ അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും. എ.ഒ.ജെ മീഡിയ, പി.വി.ജെ എൻഡവേഴ്‌സ്, കെ.എൻ.സി സർവീസസ് സംഘാടകർ. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. റോജി.എം.ജോൺ എം.എൽ.എ വിശിഷ്‌ടാഥിതിയാകും. ഒന്നിന് വൈകിട്ട് നടക്കുന്ന അവാർഡ് ദാനചടങ്ങിൽ മന്ത്രി എ.സി. മൊയ്‌തീൻ മുഖ്യാതിഥിയാകും. പ്രദർശനത്തിലേക്ക് പൊതുജനത്തിന് പ്രവേശനമില്ല.
സ്വർണ ഉപഭോഗത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ നാല് മടങ്ങ് മുന്നിലാണ് എന്ന് പി.വി.ജെ എൻഡവേഴ്‌സ് ചെയർമാൻ പി.വി ജോസ് പറഞ്ഞു. ഇന്ത്യയിലെ വ്യാപാരത്തിൽ 10.2 ശതമാനം കേരളത്തിണ്.
വിവാഹ വേളയിൽ മലയാളി വധു 350 ഗ്രാം സ്വർണം ധരിക്കുന്നുവെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ പഠനമെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.ജെ.എസ് ഡയറക്‌ടറും എ.ഒ.ജെ മീഡിയ മാനേജിംഗ് ഡയറക്‌ടറുമായ സുമേഷ് വദേര, കെ.ജി.ജെ.എസ് ഡയറക്‌ടറും കെ.എൻ.സി സർവീസസ് സി.ഇ.ഒയുമായ ക്രാന്തി നഗ്‌വേക്കർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.