പിറവം: എടയ്ക്കാട്ടുവയൽ കൃഷിഭവന്റെ കീഴിൽ തെങ്ങിൻ തോപ്പുകൾക്കുള്ള വളത്തിന്റെ പെർമിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എടയ്ക്കാട്ടുവയൽ കൃഷി ഓഫീസർ എം.ഡി. സതീഷ് കുമാർ, കൃഷി അസിസ്റ്റന്റ് പി.എസ്. ബിന്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിൻ കെ.പുന്നൂസ് , സുനിൽ കെ.എം എന്നിവർ പ്രസംഗിച്ചു.