mvpa-201
ആരാധന സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷ സമ്മേളന ത്തിൽ ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോൽമാഷ് മുഖ്യപ്രഭാഷണം നടത്തുന്നു

മൂവാറ്റുപുഴ: കേരള ക്ഷേത്ര സംരക്ഷണസമിതി വെള്ളൂർക്കുന്നം ശാഖാസമിതിയുടെ ആഭിമുഖ്യത്തിൽ ആരാധന സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികം ആഘോഷിച്ചു.
വെള്ളൂർക്കുന്നം ക്ഷേത്രം ഹാളിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ അമ്പത് നിലവിളക്കുകൾ തെളിയിച്ച് സഹസ്രനാമാർച്ചനയോടെയായിരുന്നു ആഘോഷങ്ങൾ.
ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനം വെള്ളൂർക്കുന്നം ക്ഷേത്രം ട്രസ്റ്റ് പ്രസിഡ ന്റ് കെ.സി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോൽമാഷ് മുഖ്യപ്രഭാഷണം നടത്തി.
സമിതി പ്രസിഡന്റ് ജി.പി. സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. സമിതി താലൂക്ക് സെക്രട്ടറി പി.പി. രാജീവ്കുമാർ, യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്.ആർ. മുരളി മോഹൻ, സ്വപ്‌ന വിക്രമൻ എന്നിവർ സംസാരിച്ചു.