കോലഞ്ചേരി: കോലഞ്ചേരി മെഡിക്കൽ കോളേജിലെ പ്രളയ ബാധിതരായ ജീവനക്കാർക്ക് മെഡിക്കൽ മിഷൻ മാനേജ്മെന്റും ജീവനക്കാരും ചേർന്ന് സമാഹരിച്ച ദുരിതാശ്വാസ സഹായ നിധിയുടെ വിതരണോദ്ഘാടനം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ തോമസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ കെ.ശ്രീലാൽ ദുരിതാശ്വാസ സഹായ വിതരണവും മുഖ്യ പ്രഭാഷണവും നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് ഷിജിമോൾ അജയകുമാർ, ഐക്കരനാട് പഞ്ചായത്തംഗം എൽസി ബാബു എന്നിവർ സംസാരിച്ചു. മെഡിക്കൽ മിഷൻ സെക്രട്ടറി ജോയ്. പി ജേക്കബ് സ്വാഗതവും എച്ച്.ആർ ഹെഡ് അഡ്വ. ബിജോയ് തോമസ് നന്ദിയും പറഞ്ഞു.
ജീവനക്കാരും മാനേജ്മെന്റും ചേർന്ന് സമാഹരിച്ച 22 ലക്ഷം രൂപ ആശുപത്രിയിലെ പ്രളയ ദുരിതമനുഭവിച്ച 72 പേർക്കാണ് വിതരണം ചെയ്തത്.