snm-hss-moothakunnam-
സംസ്ഥാന പ്രവൃത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും മികച്ച വിജയം നേടിയ മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡി സ്കൂളിലെ വിദ്യാർത്ഥികൾ

പറവൂർ : കണ്ണൂരിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയമേളയിലും ഗണിത ശാസ്ത്രമേളയിലും മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. പ്രവൃത്തി പരിചയമേളയിൽ കയർചവിട്ടി നിർമ്മാണത്തിൽ ആദിത്യ നന്ദു ഒന്നാം സ്ഥാനം നേടി. ബീഡ്സ് വർക്ക് വിഭാഗത്തിൽ ഫേബസാജനും തഴയോല ഉല്പന്നത്തിൽ കെ.എസ്. അഥീനയ്ക്കും എ ഗ്രേഡ് ലഭിച്ചു. സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ സ്റ്റിൽ മോഡൽ വിഭാഗത്തിൽ പി.വിഘ്നേഷിന് എ ഗ്രേഡ് ലഭിച്ചു.