മുവാറ്റുപുഴ : സി.പി.എം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറിയും മൂവാറ്റുപുഴ റേഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റുമായ എം.ആർ. പ്രഭാകരന്റെ മാതാവും പരേതനായ രാമന്റെ ഭാര്യയുമായ കല്ലൂർക്കാട് മങ്കുത്തേൽ (കോട്ടയ്ക്ക്പുറത്ത് ) തങ്കമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലൂർക്കാട് കോട്ടക്കവലയിലെ വീട്ടുവളപ്പിൽ. മറ്റുമക്കൾ: പരേതയായ അമ്മിണി, മല്ലിക, കൗസല്യ, പരേതനായ രാജൻ, പരേതനായ സുകുമാരൻ, വിശ്വനാഥൻ, ഷിബു, ഷിജി. മരുമക്കൾ: ശ്രീധരൻ, ഗോപാലൻ, തങ്ക, അംബിക, പ്രേമലത, പരേതയായ ഷീല, മായ, ബിനു.
സി പി എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.