കൊച്ചി: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണക്ക് സമർപ്പിക്കുന്ന നിവേദനത്തിന് ഒപ്പ് ശേഖരണം ആരംഭിച്ചു. എറണാകുളം സൗത്ത് ഗേൾസ് ഹൈസ്‌കൂളിന് സമീപം ബി.ജെ.പി നിയോജക മണ്ഡലം അദ്ധ്യക്ഷൻ സി.ജി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ വി.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.എം. ബിജു, യു. ആർ. രാജേഷ്, ടി.എസ്. സത്യൻ, കെ.പി. കൃഷ്ണദാസ്, എ. ഗോവിന്ദ് രാജ് പൈ, ജിജോ വെട്ടിക്കൽ, വി.എസ്. സുബീഷ്, ബാബുരാജ് തച്ചേത്ത്, മധു തച്ചേത്ത് എന്നിവർ സംസാരിച്ചു.