library
ഇന്ത്യൻ ഓയിൽ കൊർപ്പറേഷൻ കൊച്ചിൻ പ്ലാന്റ് ഉദയംപേരൂർ സൃഷ്ടികൾച്ചറൽ സൊസൈറ്റി ലൈബ്രറിക്ക് നൽകിയ ഓഫീസ് ഉപകരണങ്ങൾ ഡെപ്യൂട്ടി ജനറൽ മാനേജർ ഡി. സാബു തങ്കലാഴി കൈമാറുന്നു.

തൃപ്പൂണിത്തുറ: ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊച്ചിൻ പ്ലാന്റ് ഈ വർഷം നടത്തുന്ന സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ഉദയംപേരുർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി ലൈബ്രറിയുടെ പ്രർത്തനങ്ങൾക്കായി വിവിധ ഉപകരണങ്ങൾ കൈമാറി. ഐ.ഒ.സി.യിൽ നടന്ന ചടങ്ങിൽ ഐ .ഒ .സി ഡപ്യൂട്ടി ജനറൽ മാനേജർ ഡി.സാബു തങ്കലാഴിയിൽ നിന്ന് സൃഷ്ടി കൾച്ചറൽ സൊസൈറ്റി ഭാരവാഹികളായ കെ.പി.രവികുമാർ, എൻ.പി.ശിശുപാലൻ, കെ.ആർ. അശോകൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.