കുറുപ്പുംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. 60 ഓളം വിദ്ധ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ മേശയും കസേരയുമാണ് നൽകിയത് .വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ് നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.റ്റി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ മിനിഷാജി, പി.കെ.രാജു.ജിഷ സോജൻ, ലിസി മത്തായി, സെക്രട്ടറി കെ.രവികുമാർ എന്നിവർ സംസാരിച്ചു.