കൂത്താട്ടുകുളം: ലോകഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള,കൂത്താട്ടുകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചത്തെ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.
കൂത്താട്ടുകുളം ടൗണിലേക്ക് നടന്ന വിളംബര ജാഥ നഗരസഭ വിദ്യാഭ്യസ സമിതി അദ്ധ്യക്ഷൻ സി.എൻ പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.വി.ബേബി അദ്ധ്യക്ഷനായി. കൗൺസിലർമാരായ എം.എം അശോകൻ, ടി.എസ് സാറ, ബിന്ദു മനോജ്, വിജയ ശിവൻ, ലിനു മാത്യു, നളിനി ബാലകൃഷ്ണൻ, ഷീബ രാജു കുര്യാക്കോസ് ,എ എസ് രാജൻ, റോയി എബ്രാഹം,എ.ഇ.ഒ കെ.മിനി, ബി.പി.ഒ പി.എസ് സന്തോഷ്, എച്ച് എം ഫോറം സെക്രട്ടറി അജി സ്കറിയ, പ്രധാനാദ്ധ്യാപകരായ ജി.കെ വേണു, ആർ വത്സലാ ദേവി, എ.വി.മനോജ്, എൻ.സി.സി ഓഫീസർ അഭിലാഷ് പത്തിൽ,ബോബി ജോയി, കെ.കെ.രവീന്ദ്രൻ, നിഖിൽ ജോസ്, ട്രെയ്നർമാരായ എം എം ഹഫ്സ, നിധി ജോസ്, റിസോഴ്സ് അദ്ധ്യാപിക റെയ്നിമോൾ കുര്യൻ, തുടങ്ങിയവർ സംസാരിച്ചു.
പാലക്കുഴ ഗവ മോഡൽ എച്ച് എസ് എസിലെ എൻ സി സി കേഡറ്റുകൾ നയിച്ച പ്രചരണ റാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്,
ബിഗ് കാൻവാസ് ഒപ്പുശേഖരണം എന്നിവയുമുണ്ടായി. സബ് ജില്ലയിലെ 31 സ്കൂളുകളിലും ഭിന്നശേഷിക്കാരെ മുഖ്യധാരയിൽ എത്തിക്കാനുള്ള വിവിധ പരിപാടികളും മത്സരങ്ങളും നടക്കും. തിങ്കളാഴ്ച രാവിലെ 9.30ന് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന കനവ് 2018 കലാകായിക മേള നഗരസഭ ചെയർമാൻ പി.സി.ജോസ് ഉദ്ഘാടനം ചെയ്യും.