odiyan

കൊച്ചി: മോഹൻലാൽ നായകനാകുന്ന 'ഒടിയൻ" സിനിമയുടെ പേരിൽ എയർടെൽ മൊബൈൽ സിം കാർഡ് പുറത്തിറക്കി. 'ഒടിയനെ കാണൂ" എന്ന മത്സരത്തിലെ വിജയികൾക്ക് മോഹൻലാലിനെ നേരിട്ട് കാണാനും അവസരം ലഭിക്കും. എയർടെൽ ടിവി ആപ്പിലൂടെ ഒടിയനുമായി ബന്ധപ്പെട്ട വിശേഷങ്ങളും മറ്റും സൗജന്യമായി കാണാം. എയർടെൽ ടിവി ഉപഭോക്താക്കൾക്ക് ചോദ്യോത്തര പരിപാടിയിൽ പങ്കെടുത്ത് ഒടിയൻ സിനിമയ്ക്കുള്ള ടിക്കറ്റും നേടാമെന്ന് ഭാരതി എയർടെൽ കേരളം, തമിഴ്‌നാട് സി.ഇ.ഒ മനോജ് മുരളി പറഞ്ഞു.

എയർടെൽ വരിക്കാർക്ക് ഫോണിൽ 199 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്‌ത് മത്സരത്തിൽ പങ്കെടുക്കാം. ഒടിയൻ സിം വാങ്ങി ഡിസംബർ ഒന്നിനും 31നും ഇടയിൽ 178 രൂപയ്ക്ക് റീചാർജ് ചെയ്‌തും പങ്കെടുക്കാം. ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒടിയൻ ഒരുക്കിയതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞു. 400 തിയേറ്ററുകളിൽ ഒടിയൻ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.