കൊച്ചി: ചികിത്സാരംഗത്തെ സേവനത്തിന് സ്പെഷ്യലിസ്റ്റ്സ് ആശുപത്രി 'സ്‌നേഹത്തണൽ' പാലിയേറ്റീവ് അംഗങ്ങളായ ഡോ.എസ്. പ്രകാശ്, ഡോ.ആതിര ഉണ്ണി, പ്രോജക്ട് കോ ഓർഡിനേറ്റർ ടി.ആർ. രാജൻ, നഴ്‌സിംഗ് സൂപ്രണ്ട് ആനി മാത്യു എന്നിവരെ ആദരിച്ചു. തൃക്കാക്കര കൊല്ലംകുടിമുഗൾ അഞ്ചാംവാർഡിലെ അംഗൻവാടി അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ചിങ്ങംതറ ഡോ. പ്രകാശിനെയും കൗൺസിലർ പി.എ. നിഷാദ് ടി.ആർ.രാജനെയും അംഗൻവാടി ടീച്ചർമാരായ സുനിതയും ജെൻസിയും ചേർന്ന് ഡോ. ആതിരയെയും പൊന്നാട ചാർത്തി ആദരിച്ചു. റൈൻ ഫൗണ്ടേഷൻ, റെസിഡന്റ്‌സ് അസോസിയേഷൻ, തൃക്കാക്കരയിലെ നാല് അംഗനവാടികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്ന സ്വീകരണം. സമ്മേളനം ജിജോ ചിങ്ങംതറ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ജലീൽ താനത്ത് അദ്ധ്യക്ഷത വഹിച്ചു. പി.എ. നിഷാദ്, ഷാൻ വട്ടപ്പള്ളി, സുനിത, ടി.ആർ.രാജൻ എന്നിവർ സംസാരിച്ചു.