koovappadi
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം നിർവഹിക്കുന്നു

കുറുപ്പുംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തികവർഷം വിവിധ ഗ്രാമ പഞ്ചായത്തുകളിലായി ആറുകോടി രൂപയുടെ വികസന പദ്ധതികൾ എറ്റെടുത്ത് നടപ്പാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന വികസന സെമിനാറിൽ രൂപരേഖയായി . പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കും നവകേരള മിഷന്റെ ഭാഗമായ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കുമാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബേസിൽ പോൾ, സെക്രട്ടറി കെ.എ. തോമസ്, ജി.ഇ.ഒ ഷൈജുപോൾ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു.