udf
യു.ഡി.എഫ് ആലുവയിൽ നടത്തിയ പ്രതിഷേധപ്രകടനം

ആലുവ: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, മന്ത്രി കെ.ടി. ജലീൽ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.