കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി എം.കെ. ശശിധരൻ ശാന്തി കൊടിയേറ്റി. കൂത്താട്ടുകുളം യൂണിയൻ ഭാരവാഹികളായ പി.ജി. ഗോപിനാഥ്, സി.പി. സത്യൻ,
ശാഖാ ഭാരവാഹികളായ വി.എൻ. രാജപ്പൻ, പി.എൻ. സലിംകുമാർ, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ടി.എൻ. സുരേന്ദ്രൻ, എൻ.എൽ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഡിസംബർ 4 വരെയാണ് ഉത്സവം .
മഹോത്സവദിവസങ്ങളിൽ രാവിലെ നിർമ്മാല്യ ദർശനം, അഭിഷേകം, പ്രഭാതപൂജ, ഗുരുപൂജ, വൈകിട്ട് 6ന് സമൂഹപ്രാർത്ഥന, ദീപാരാധന, അത്താഴപൂജ, ഗുരുപ്രസാദം അന്നദാനം എന്നിവയുണ്ടാകും.
ഇന്ന് രാത്രി 7 ന് യൂത്ത് മൂവ്മെന്റ് ബാലജനയോഗം പ്രവർത്തകരുടെ കലാസന്ധ്യ. നാളെവൈകിട്ട് 4ന് താലപ്പൊലി, രഥഘോഷയാത്ര എന്നിവ നടക്കും. ക്ഷേത്രാങ്കണത്തിൽ നിന്നും ഗുരുദേവപ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര രാമപുരം കവല ചുറ്റി അമ്പലംഭാഗം, മാരുതി, ആറുകാലി, മംഗലത്തുതാഴം, അരഞ്ഞാണി തുടങ്ങി വിവിധ കുടുംബയോഗങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രാങ്കണത്തിൽ സമാപിക്കും. തിങ്കളാഴ്ച വൈകിട്ട് 7ന് കോട്ടയം എ.ബി. പ്രസാദ്കുമാർ ഗുരുദേവ പ്രഭാഷണം നടത്തും. ചൊവ്വാഴ്ച രാവിലെ 8 മുതൽ കലശപൂജയും കലശാഭിഷേകവും നടക്കും.10 ന് സർവൈശ്വര്യപൂജ, ഉച്ചയ്ക്ക് 12ന് മഹാപ്രസാദ ഊട്ട്.