മൂവാറ്റുപുഴ: ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ഗ്രാൻഡ് സെന്റർ മാളിൽ അരങ്ങേറിയ ഫ്‌ളാഷ് മോബിൽ ചടുലമായ നൃത്താവതരണത്തിനു ശേഷം ബാനർ, പ്ലക്കാർഡ്, നോട്ടീസ് എന്നിവയിലൂടെ സന്ദേശം ജനങ്ങളിലെത്തിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരൂൺ, മൂവാറ്റുപുഴ ബി.പി.ഒ എൻ.ജി. രമാദേവി, ഗ്രാൻഡ് മാൾ ഉടമ ഉല്ലാസ് തോമസ് എന്നിവർ സംസാരിച്ചു.