തൃക്കാക്കര: ഭാരത് ലജ്‌ന മൾട്ടി സ്‌റ്രേറ്ര് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും അൽക്ക വെഞ്ച്വേഴ്‌സും സംയുക്തമായി കാക്കനാട് ഇടച്ചിറയിൽ നിർമ്മിക്കുന്ന 'മില്ലേനിയം ടവറി"ന്റെ ഭൂമി പൂജയും പ്രോജക്‌ട് ലോഞ്ചിംഗും നടന്നു. ഉദ്ഘാടനം ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലിം നിർവഹിച്ചു. 560 യൂണിറ്റുകളുള്ള 5-ടവർ ഫ്ളാറ്റ് സമുച്ചയമാണ് മില്ലേനിയം ടവർ. ഒരു ടവർ മുതിർന്ന പൗരന്മാർക്കായി മാറ്രിവയ്‌ക്കും. 'ഗോൾഡേജ് ഹോംസ്" എന്ന ഈ പദ്ധതിയിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കും.
ചടങ്ങിൽ ബി.എൽ.എം സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം സംയുക്ത മേനോൻ മുഖ്യാതിഥിയായി. ബി.എൽ.എം സൊസൈറ്രി സി.ഇ.ഒ ഗുരു വാസുദേവ്, അൽക്ക ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ അജയചന്ദ്രൻ നായർ, ബി.എൽ.എം സൊസൈറ്റി പ്രസിഡന്റ് മനോഹരൻ, പ്രോജക്‌ട് ഡയറക്‌ടർ ഷിബു ഐസക്, പ്രോജക്‌ട് കോ-ഓർഡിനേറ്റർ ഷിബു പീറ്റർ, ജോർജ് മാത്യു, തൃക്കാക്കര മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ചിങ്ങംതറ, കൗൺസിലർമാരായ എൽദോ കെ. മാത്യു, റംസി ജലീൽ, റഫീക് പുതേലി, യൂസഫ്, ബി.എൽ.എം. സൊസൈറ്റി സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ ലാലി ജോസഫ്, ബി.എൽ.എം. സൊസൈറ്റി എ.ജി.എം. സുരേഷ് പാലക്കോട്ട്, ചീഫ് കോ-ഓർഡിനേറ്റർ വി.കെ. സിബി, ജനറൽ മാനേജർ ശൈലേഷ് സി. നായർ എന്നിവർ സംസാരിച്ചു.