ആലുവ: ക്രസൻറ് പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ക്രസന്റോ എവർ റോളിംഗ് ഫുട്ബാൾ ടൂർണമെൻറിൽ കലൂർ നാഷണൽ പബ്ലിക് സ്‌കൂൾ ടീം ജേതാക്കളായി. ക്രസന്റ് സ്‌കൂൾ രണ്ടാം സ്ഥാനം നേടി. ക്രസന്റ് സ്‌കൂൾ മാനേജർ പി.എസ്. അബ്ദുൽ നാസർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. സി.എം. ഹൈദ്രാലി ട്രോഫികൾ വിതരണം ചെയ്തു. 16 സ്‌കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.