മുവാറ്റുപുഴ: സി.പി.എം മൂവാററുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥ ഇന്ന് സമാപിക്കും. ഇന്നലെ വാളകം പഞ്ചായത്തിൽ ജാഥാ പര്യടനം മേക്കടമ്പ് പള്ളിത്താഴത്ത് പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.എ. രാജു അദ്ധ്യക്ഷത വഹിച്ചു. അമ്പലംപടിയിൽ സമാപന സമ്മേളനം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ഇന്ന് മുവാറ്റുപുഴ മുനിസിപ്പൽ പ്രദേശത്ത് ജാഥ പര്യടനം നടത്തും.രാവിലെ 9 ന് രണ്ടാർ മണിയംകുളം കവലയിൽ നിന്ന് തുടങ്ങും. വൈകിട്ട് വെള്ളൂർക്കുന്നത്ത് നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും.