കൊച്ചി: അഹമ്മദാബാദ് ഓ.എൻ.ജി.സിയുടെ അഹമ്മദാബാദ് ഡെപ്യൂട്ടി മാനേജർ ആയിരുന്ന ഇലഞ്ഞി എർണ്യാകുളത്തിൽ ഇ.കെ. മത്തായി (80) നിര്യാതനായി. അഹമ്മദാബാദിലെ ആദ്യകാല മലയാളികളിൽ ഒരാളാണ്. മലയാളി അസോസിയേഷന്റെയും ക്രിസ്ത്യൻ അസോസിയേഷന്റെയും പ്രമുഖ പ്രവർത്തകനായിരുന്നു. വെള്ളിയാഴ്ച വെളുപ്പിന് അഞ്ചു മണിക്ക് അഹമ്മദാബാദിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് സെന്റ് ഇഗ്നേഷ്യസ് ലയോള പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ മാത്യു. മക്കൾ: ലിജു, ലിബു, ലിസ. മരുമക്കൾ: അനു, ലൈല, മോഹൻ ആന്റണി.