കുമളി: ഒരു മാസത്തോളമായി കൊട്ടാരക്കര - ദിണ്ഡുക്കൽ ദേശീയ പാതയിൽ കുമളിയിൽ നിന്നും കമ്പത്തിന് പോകുന്ന ഗതാഗതം താൽക്കാലികമായി നിരോധിച്ചിരുന്നു. പ്രളയത്തെ തുടർന്ന് ലോവർ ക്യാമ്പിന് സമീപം റോഡ് തകർന്നതിന്നെ തുടർന്നാണ് ഗതാഗതം നിർത്തിവച്ചത്. റോഡിന്റെ പുന:നിർമ്മാണം പൂർത്തികരിച്ച സാഹചര്യത്തിലാണ് ഇന്നലെ മുതൽ ഗതാഗതം ആരംഭിച്ചത്. ഇതുവഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ 60 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് യാത്രക്കാർ കമ്പത്ത് എത്തിയിരുന്നത്. ഇനി ഒരു മണിക്കുർ കൊണ്ട് തമിഴ്നാട് കമ്പത്തിൽ എത്താൻ സാധിക്കും.