കല്ലാനിക്കൽ: കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി ആരംഭിച്ച നാഷണൽ സർവീസ് സ്‌കീമിന്റെ (എൻഎസ്എസ്) ഉദ്ഘാടനം പി.ജെ.ജോസഫ് എംഎൽഎ നിർവഹിച്ചു. വിദ്യാർഥികൾ തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കി പ്രവത്തിക്കണമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. നേതൃപാടവവും, പൗരബോധവും വളർത്തുന്നതിന് എൻഎസ്എസിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂൾ മാനേജർ ഫാ. മാത്യു തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.സ്റ്റാൻലി കുന്നേൽ, പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, എൻഎസ്എസ് ഇടുക്കി ജില്ലാ കോ ഓഡിനേറ്റർ ഡോ.പി.ആർ.സതീഷ്, പ്രിൻസിപ്പൽ ബിജോയ് മാത്യു, സ്റ്റാഫ് സെക്രട്ടറി ഫാ.പോൾ ഇടത്തൊട്ടിയിൽ, പിടിഎ പ്രസിഡന്റ് ഷാജി ഓലിക്കൽ, എംപിടിഎ പ്രസിഡന്റ് ശിൽപ സുനിൽ, സ്‌കൂൾ ലീഡർ റോഷിൻ മാമച്ചൻ എന്നിവർ പ്രസംഗിച്ചു.