അറക്കുളം : കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ അറക്കുളം എഫ്.സി.ഐ ഗോഡൗണിനു മുമ്പിലാണ് അപകടം. മൂലമറ്റം ഭാഗത്തേക്ക് പോയ കാറും തൊടുപുഴ ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. പൂച്ചപ്ര കൊല്ല കരയിൽ ജെഫിൻ സാബു (20), കുമ്മംകല്ല് തട്ടുപറമ്പിൽ മാഹിൻ (20), കാരിക്കോട് കണിയാംപറമ്പിൽ അൽഫാൻ (20) തൊടുപുഴ കോതായി കുന്നേൽമാഹിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ജെഫിൻ സാബുവിന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഉയർന്ന് പൊങ്ങിയ കാർ റോഡിൽ രണ്ട് തവണ മറിഞ്ഞാണ് നിന്നത്. കാർ നിശേഷം തകർന്നു. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.