കട്ടപ്പന: നിരവധിക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തപ്പെട്ട കട്ടപ്പന അമ്പലക്കവല കാവുംപടി മഞ്ഞാങ്കൽ അഭിലാഷിനെ (36) അറസ്റ്റുചെയ്തു. കൊലപാതകം, പീഡനം, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളാണ് അഭിലാഷിനെതിരെയുള്ളത്. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുത് എന്ന കോടതി ഉത്തരവ് ലംഘിച്ച് കഴിഞ്ഞ 5 ന് കട്ടപ്പനയിൽ എത്തി ബന്ധുവായ ജോസഫിനെ കുത്തി പരിക്കേൽപ്പിച്ചശേഷം നാടുവിട്ടു. പൊലീസ് നടത്തിയ അന്വഷണത്തിൽ പാലാക്ക് സമീപം ചേന്നാട്ടുമറ്റത്തെ തടിമില്ലിൽ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതേത്തുടർന്ന് കട്ടപ്പന എസ്.ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പാലിയിൽ എത്തി അഭിലാഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. എസ്.ഐ സാബു തോമസ്, സി.പി.ഒമാരായ സുനിൽ മാത്യു, സതിഷ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.