വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്ത് സാക്ഷരതമിഷന്റെ അഭിമുഖ്യത്തിൽ നടത്തിയ അക്ഷരലക്ഷം പരീക്ഷ വിജയിച്ച പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രസിഡന്റ് ഏലിക്കുട്ടി മാണി നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ കെ. കെ. ബാലകൃഷ്ണപിള്ള, റോസിലി സണ്ണി, സിനി അജി, നോഡൽ പ്രേരക് ഡയസ് ജോസഫ്, പ്രോരക്മാരായ സുലേഖ, ശശികല എന്നിവർ സംസാരിച്ചു.