അടിമാലി : അടിമാലി യൂണിയന്റെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി.യോഗം അടിമാലി യൂണിയന്റെ 53-ാമത് വാർഷിക പൊതുയോഗം നാലിന് രാവിലെ 10.ന് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് അനിൽ തറനിലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന വാർഷിക പൊതുയോഗം യോഗം അസ്സിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ്പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ യോഗം ബോർഡ് മെമ്പർ രഞ്ജിത്ത് കാവളായിൽ കൗൺസിലർമാരായ, മോഹനൻ തലച്ചിറ, കെ.പി.വിജയൻ ആയിരമേക്കർ, അഡ്വ.നൈജു രവീന്ദ്രനാഥ്, ബിനു കുന്നേൽ, അനിൽ മണലേൽ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ വിശ്വൻ പാലായിൽ, രാജൻ കാഞ്ഞിരത്തിങ്കൽ, രാധാമണി ശശിധരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കിഷോർ, വൈസ്പ്രസിഡന്റ് ദീപു മരക്കാനം, സെക്രട്ടറി ബാബുലാൽ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് കമലകുമാരി ബാബു, വൈസ്പ്രസിഡന്റ് പ്രസന്ന കുഞ്ഞുമോൻ, സെക്രട്ടറി ജെസ്സി ഷാജി,സൈബർസേനാ ജില്ലാവൈസ്‌ചെയർമാൻ സന്തോഷ് മാധവൻ, യൂണിയൻ ചെയർമാൻ യോഗേഷ് ഒ.എസ്, വൈസ്‌ചെയർമാൻ വിഷ്ണു രവി കൺവീനർ അനീഷ് പൊട്ടംപ്ലാക്കൽ എന്നിവർ സംബന്ധിക്കും. യൂണിയന്റെ വരവ്-ചെലവ് കണക്കും ബാക്കിപത്രവും റിപ്പോർട്ടും പാസ്സാക്കുക, 2018-19 വർഷത്തേക്കുള്ള ബഡ്ജറ്റ് അംഗീകരിക്കുക, പ്രവർത്തനങ്ങൾക്കാവശ്യമായ നിശ്ചയങ്ങൾ പാസാക്കുക, ശാഖായോഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റ് വായിച്ച് അംഗീകരിക്കുക തുടങ്ങിയ കാര്യപരിപാടികളോടെ നടക്കുന്ന വാർഷികപൊതുയോഗത്തിൽ യൂണിയൻ നിബന്ധന 40 പ്രകാരമുള്ള അംഗങ്ങൾ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ അറിയിച്ചു.