 1000 ഡലിഗേറ്റു പാസുകൾ

തൊടുപുഴ: നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടേയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 13-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ 2019 ഫെബ്രുവരി ഏഴുമുതൽ 10 വരെ സിൽവർ ഹിൽസ് സിനിമാസിൽ നടക്കും. പ്രളയക്കെടുതികൾ മൂലം സംസ്ഥാനം നേരിടുന്ന ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് കഴിയുന്നത്ര ചിലവുകൾ ചുരുക്കി ഫെസ്റ്റിവൽ നടത്തണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. നാലു ദിവസങ്ങളിലായി ലോകസിനിമയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സിനിമകളുടെ പ്രദർശനവും ഓപ്പൺഫോറവും ഫെസ്റ്റിവലിൽ ഉണ്ടാകും. അതിജീവനം പ്രമേയമാക്കിയ ചിത്രങ്ങളുടെ പ്രത്യേക പാക്കേജും ഉണ്ടായിരിക്കും. ചലച്ചിത്ര സാംസ്‌കാരികമേഖലകളിലെ പ്രമുഖർ ഫിലിം ഫെസ്റ്റിവലിന്റെ വിവിധ സെഷനുകളിൽ പങ്കെടുക്കും. 13-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിലേക്ക് 1000 ഡലിഗേറ്റു പാസുകളാണ് വിതരണം ചെയ്യുക. ലൈബ്രറികൾക്കും യൂത്ത് ക്ലബ്ബുകൾക്കും ഡലിഗറ്റ് രജിസ്‌ട്രേഷനിൽ മുൻഗണന നല്കും.
ഒക്‌ടോബർ 30 ന് തൊടുപുഴ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനായോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ മിനി മധു അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ വൈസ് ചെയർമാൻ സി.കെ. ജാഫർ, കൗൺസിലർമാരായ നിർമ്മല ഷാജി, ടി.കെ. അനിൽകുമാർ, അരുണിമ ധനേഷ്, ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ, പ്രസിഡന്റ് വിത്സൺജോൺ, എൻ. രവീന്ദ്രൻ, കെ.എം. ബാബു എന്നിവരും പ്രസംഗിച്ചു.

 സംഘാടക സമിതി
ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി പി.ജെ.ജോസഫ് എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ മിനി മധു (രക്ഷാധികാരിമാർ), കെ.എം. ബാബു (മെമ്പർ,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ), കെ. ദീപക് (പ്രസിഡന്റ്, ടൗൺസർവ്വീസ് സഹകരണ ബാങ്ക്), ടി.ആർ.സോമൻ (മെമ്പർ, മണക്കാട് സർവ്വീസ് സഹകരണ ബാങ്ക്), ആർ.കെ. ദാസ് മലയാറ്റിൽ (ഡയറക്ടർ, വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ), ലതാ കണ്ണൻ (സിൽവർ ഹിൽസ് സിനിമാസ്) (സഹരക്ഷാധികാരിമാർ) അഡ്വ. സി.കെ. ജാഫർ (ചെയർമാൻ), നിർമ്മല ഷാജി, പ്രൊഫ. ജസ്സി ആന്റണി, ആർ. ഹരി, റിനിജോഷി, സുമമോൾ സ്റ്റീഫൻ (വൈസ് ചെയർമാൻമാർ), വിത്സൺജോൺ (ജനറൽ കൺവീനർ), യു.എ. രാജേന്ദ്രൻ (കൺവീനർ), എൻ. രവീന്ദ്രൻ, ബാബു പള്ളിപ്പാട്ട്, വി.കെ. ബിജു, പി.എൻ. സുധീർ (ജോയിന്റ് കൺവീനർമാർ), എം.എം. മഞ്ജുഹാസൻ (ട്രഷറർ) എന്നിവരുടെനേതൃത്വത്തിൽ വിപുലമായ സംഘാടക കമ്മിറ്റി രൂപീകരിച്ചു.