തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചതായി പി.ജെ.ജോസഫ് എം.എൽ.എ. അറിയിച്ചു. ഇറക്കുംപുഴ ബൈപാസ് റോഡ് നവീകരണം (160 ലക്ഷം രൂപ), നെയ്യശ്ശേരി - തൊമ്മൻകുത്ത് -വണ്ണപ്പുറം - മുള്ളരിങ്ങാട് -പട്ടയക്കുടി റോഡ് (400 ലക്ഷം), വെസ്റ്റ് കോടിക്കുളം - പരിയാരം റോഡ് (കോട്ട റോഡ്) (75 ലക്ഷം), ചീനിക്കുഴി - പാറമട റോഡ് (340 ലക്ഷം), കുമാരമംഗലം - നാഗപ്പുഴ റോഡ് (45 ലക്ഷം), കുമാരമംഗലം - നീറംപുഴ റോഡ് (45 ലക്ഷം), പ്ലാന്റേഷൻ - ഇല്ലിചാരി റോഡ് (50 ലക്ഷം), നടുക്കണ്ടം - മലങ്കര റോഡ് (50 ലക്ഷം), കോലാനി - മാറിക റോഡ് (150 ലക്ഷം), കരിമണ്ണൂർ - വെസ്റ്റ് കോടിക്കുളം റോഡ് (110 ലക്ഷം), ചീനിക്കുഴി - പള്ളിത്താഴം - ബൗണ്ടറി റോഡ് (60 ലക്ഷം), വഴിത്തല - കുണിഞ്ഞി റോഡ് (60 ലക്ഷം), പുതുപ്പെരിയാരം - പൂതക്കാവ് റോഡ് (50 ലക്ഷം), ഇടവെട്ടി - മാർത്തോമ്മ - വട്ടമറ്റം റോഡ് (60 ലക്ഷം), കരിങ്കുന്നം ബൈപാസ് - തോയിപ്ര - കൊടികുത്തി റോഡ് (50 ലക്ഷം), മുട്ടം - കാക്കൊമ്പ് റോഡ് (30 ലക്ഷം), മാരിയിൽ കലുങ്ക് - ചുങ്കം റോഡ് (50 ലക്ഷം), കാഞ്ഞാർ - കറുകപ്പിള്ളി റോഡ് (70 ലക്ഷം), ചിറ്റൂർ - പുതുപ്പെരിയാരം റോഡ് (20 ലക്ഷം), പാറപ്പുഴ - കലൂർ റോഡ് (50 ലക്ഷം), ഞറുക്കുറ്റി - കാളിയാർ എസ്റ്റേറ്റ് - ഒടിയപാറ റോഡ് (200 ലക്ഷം) ഉടുമ്പന്നൂർ - ചെപ്പുകുളം റോഡ് (35 ലക്ഷം), കലയന്താനി - ചിലവ് റോഡ് (40 ലക്ഷം), ആർപ്പാമറ്റം - കരിമണ്ണൂർ റോഡ് (50 ലക്ഷം), ഉടുമ്പന്നൂർ -വാഴത്തോപ്പ് റോഡ് (50 ലക്ഷം), മുട്ടം - കുരിശുപള്ളി - ഇല്ലിചാരി - പഴയമറ്റം റോഡ് (35 ലക്ഷം), ഉടുമ്പന്നൂർ - പെരിങ്ങാശ്ശേരി റോഡ് (35 ലക്ഷം), ചീനിക്കുഴി - പരിയാരം റോഡ് (30 ലക്ഷം), ഉരിയരിക്കുന്ന് - ഏഴല്ലൂർ പ്ലാന്റേഷൻ റോഡ് (30 ലക്ഷം), പന്നിമറ്റം - കുളമാവ് റോഡ് (20 ലക്ഷം), വെള്ളിയാമറ്റം - അറക്കുളം റോഡ് (50 ലക്ഷം). നടപടി ക്രമങ്ങൾ പൂർത്തിയാക്കി ടെണ്ടർ ചെയ്യുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. വിവിധ റോഡുകൾ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് നേരത്തെ 5.32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. വണ്ണപ്പുറം - ചേലച്ചുവട് റോഡ് - 1.60 കോടി രൂപ, കാരിക്കോട് - ഇഞ്ചിയാനി - ആനക്കയം റോഡ് - 1.17 കോടി രൂപ, തൊടുപുഴ നഗരത്തിലെ വിവിധ റോഡുകൾ - 65 ലക്ഷം രൂപ, മണക്കാട് - കോലാനി റോഡ് - 22 ലക്ഷം രൂപ, തൊടുപുഴ - മണക്കാട് റോഡ് - 25 ലക്ഷം രൂപ, പുറപ്പുഴ - വഴിത്തല റോഡ് - 25 ലക്ഷം രൂപ, തെക്കുംഭാഗം - അഞ്ചിരി റോഡ് - 15 ലക്ഷം രൂപ, കാരിക്കോട് - ശങ്കരപ്പിള്ളി റോഡ് - 10 ലക്ഷം രൂപ, അമ്പലം ബൈപാസ് റോഡ് - 20 ലക്ഷം രൂപ എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്, തട്ടക്കുഴ - കരിമണ്ണൂർ - തൊമ്മൻകുത്ത് റോഡ് ആധുനിക രീതിയിൽ നിർമ്മിക്കുന്നതിന് 25 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ചാത്തമറ്റം - മുള്ളരിങ്ങാട് റോഡിന്റെ നവീകരണത്തിനും എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്.