മുട്ടം: പോളിടെക്നിക്കിന്റെ ഓഡിറ്റോറിയത്തിനു സമീപത്തു നിന്നും 15 കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി.വെള്ളിയാഴ്ച പുലർച്ചെരണ്ട് മണിയോടെയാണ് പോളിടെക്നിക്കിലെ സുരക്ഷാ ജീവനക്കാരൻ പെരുമ്പാമ്പിനെ കണ്ടത്.ഉടൻ തന്നെ മുട്ടത്തെ ഓട്ടോറിക്ഷ ഡ്രൈവറും നിരവധി പാമ്പുകളെ പിടിച്ച് പരിചയമുള്ള പേഴുംകാട്ടിൽ സലീമിനെ വിവരമറിയിച്ചു.പോളിടെക്നിക്കിന്റെ പരിസര പ്രദേശമെല്ലാം കാട്കയറിയ നിലയിലാണ്.ഈ ഭാഗത്തു നിന്നുമാണ് പെരുമ്പാമ്പ് എത്തിയത് എന്ന് കരുതുന്നു. ഓഡിറ്റോറിയത്തിന്റെ തിണ്ണയിലേക്ക് കയറിയ പെരുമ്പാമ്പിനെ സലിം പിടികൂടി കൂട്ടിലാക്കി.മൂലമറ്റം - മുട്ടം പ്രദേശത്തു നിന്നും പെരുമ്പാമ്പ് ഉൾപ്പെടെയുള്ള നിരവധി പാമ്പുകളാണ് സലീമിന്റെ വലയിലായിട്ടുള്ളത്. പിടികൂടുന്ന പാമ്പുകളെ വനം വകുപ്പ് അധികൃതർക്ക് കൈമാറും.പോളിടെക്നിക്കിൽ നിന്നും പിടികൂടിയ പെരുമ്പാമ്പിനേയും വനം വകുപ്പിന് കൈമാറി.