തൊടുപുഴ: കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി ഇന്ന് ഇടുക്കി ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് പീരുമേട് നിയോജക മണ്ഡലത്തിലെ ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് , ബി.എൽ.എ, ബൂത്ത് ചുമതലക്കാരൻ എന്നിവരുടെ യോഗം കുമളി ഹോളിഡേ ഹോമിൽ നടക്കും. വൈകിട്ട് 4 ന് ചെമ്മണ്ണാറിൽ ഉടുമ്പൻചോല മണ്ഡലം കോൺഗ്രസ് കമ്മിറ്രി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം ഉമ്മൻചാണ്ടി നിർവ്വഹിക്കും. 6.30 ന് ബൈസൺവാലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും.