പച്ചടി: ശ്രീനാരായണ എൽ.പി സ്‌കൂളിൽ കേരളപ്പിറവി ആഘോഷം വളരെ വ്യത്യസ്ഥമായ ഒരനുഭവമായി. മഹാപ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ രക്ഷകരായി അറിയപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ഒരാളായ രാജേന്ദ്രൻ എന്ന വ്യക്തിയെ സ്‌കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഒപ്പം മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് എന്താണ് എന്ന് കുട്ടികൾക്ക് അദ്ദേഹം തന്നെ ബോധ്യമാക്കി കൊടുക്കുകയും ചെയ്തു. കാടലിനേയും കടലമ്മയുടെ മക്കളുടെ ജീവിതരീതികളേയും രക്ഷാപ്രവർത്തനത്തിൽ അവർക്കുണ്ടായ അനുഭവങ്ങളുമെല്ലാം കുട്ടികൾ നേരിട്ട് കേട്ട് മനസിലാക്കി ആയിരം തെങ്ങ് എന്ന സ്ഥലത്തു നിന്നും ദേവീദർശനം എന്ന ബോട്ടിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ പി.ബി രാജേന്ദ്രൻ എന്ന മത്സ്യത്തൊഴിലാളി പ്രളയ രക്ഷാപ്രവർത്തന അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു പത്തനംതിട്ട ,അടൂർ, മാന്നാർ ,മേഘലകളിൽ ഉള്ളവരെയാണ് രാജേന്ദ്രനും സംഘവും രക്ഷപെടുത്തിയത് അദ്ദേഹത്തിന്റെ അനുഭവസാഷ്യം കുടികൾക്ക് ഹൃദയസ്പർശിയായി സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി .എ കമ്മറ്റി അംഗവും മാനേജ്‌മെന്റ് അംഗവുമായ പ്രസന്നകുമാർ മത്സ്യത്തൊഴിലാളിയായ രാജേന്ദ്രനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. .കുട്ടികൾ പ്രളയാനന്തര കേരളത്തെക്കുറിച്ച് തയ്യാറാക്കിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ വായിച്ച് അവതരിപ്പിച്ചു. പ്രളയാനന്തര കേരളത്തിനായുള്ള ചിത്രരചനാ മത്സരവും ക്വിസ് മത്സരവും നടത്തി. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു സ്വാഗതവും സ്‌കൂൾ പി.ടി.എ സെക്രട്ടറി കെ.വി. സതീഷ് കൃതജ്ഞതയും രേഖപ്പെടുത്തി. അദ്ധ്യാപകരായ എം.ആർ. സുജാത, സാനിമോൾ മാത്യൂ, കെ.പി. ആര്യ, പി.കെ. എബിൾ, കെ.സിയമോൾ ഷാജി, വി.കെ.സജിത, എ.സി. ദീപ്തി, പി.പി. മഞ്ചു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.