തൊടുപുഴ : തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെയും അഞ്ചിരി പാടശേഖര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിക്കാർക്ക് പ്രകൃതിദുരന്തധനസഹായം വിതരണംചെയ്യും. 6ന് വൈകിട്ട് 4ന് അഞ്ചിരി പാടശേഖര സമിതി ഓഫീസിൽ ചേരുന്ന യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അദ്ധ്യക്ഷത വഹിക്കും. ആലക്കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി ജെറി, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി. സി. മോഹനൻ, ജില്ലാ പഞ്ചായത്തുമെമ്പർ സി.വി. സുനിത, ബ്ലോക്ക് പഞ്ചായത്തുമെമ്പർ സുജഷാജി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജയ്‌മോൻ എബ്രഹാം, ബേബി ജോസഫ്, ഡാലി ഫ്രാൻസിസ്, ശ്രീജ ബാബു, എ.കെ സുഭാഷ്‌കുമാർ,ബാങ്ക് വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, കൃഷി ഓഫീസർമാരായ ജീസ് ലൂക്കോസ്, ബേബി ജോർജ് ,പാടശേഖര സമിതി പ്രസിഡന്റ് തങ്കച്ചൻ മാത്യു, ബാങ്ക് ഡയറക്ടർ മാത്യു ജോസഫ്, സെക്രട്ടറി ഇൻ- ചാർജ് വി.ടി. ബൈജു തുടങ്ങിയവർ പ്രസംഗിക്കും .