അടിമാലി: വസ്ത്രവ്യാപാരിയും കെട്ടിട ഉടമയും തമ്മിലുള്ള തർക്കത്തെിൽ ഇടെപട്ട എസ്.ഐ ഉൾപ്പെടെ 6 പൊലീസുകാരെ സ്ഥലം മാറ്റി.
സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ. സാബു, പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ സന്തോഷ്, അഡീഷണൽ സബ് ഇൻസ്‌പെക്ടർമാരായ ജോൺസൻ, വിജയൻ, എ.എസ്.ഐ അബ്ദുൾ ഖനി, സി.പി.ഒ അജിത് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ ശിക്ഷണനടപടികളുടെ ഭാഗമായി സ്ഥലം മാറ്റിയത്. സ്റ്റേഷൻ ഹൗസ് ഓഫീസറെ മൂന്നാർ ഡിവൈ.എസ്.പി ഓഫീസിലേക്കും പ്രിൻസിപ്പൽ എസ്‌ഐയെ തൊടുപുഴ കൺട്രോൾ റൂമിലേക്കും മറ്റുള്ളവരെ ഇടുക്കി എആർ ക്യാമ്പിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അടിമാലി സ്റ്റേഷന്റെ താൽക്കാലിക ചുമതല മൂന്നാർ പൊലീസ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവർക്ക് നൽകി. അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ കെട്ടിട ഉടമയും നടത്തിപ്പുകാരും തമ്മിൽ കെട്ടിടം ഒഴിയുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്നുണ്ടായ പ്രശ്‌നം പരിഹരിക്കുന്നതിലെ വീഴ്ച്ചയാണ് ഇവർക്കെതിരെ ഉള്ള നടപടിക്ക് കാരണം. സംഭവം സംബന്ധിച്ച് മൂന്നാർ ഡിവൈ.എസ്.പി അടിമാലിയിൽ എത്തി തെളിവെടുക്കുകയും ചെയ്തിരുന്നു. സ്ഥാപന ഉടമയുടെ പരാതിയെത്തുടർന്ന് കെട്ടിട ഉടമക്കെതിരെ പൊലീസ് കേസെടുത്തതാണ് വിവാദത്തിലായത്.