തൊടുപുഴ: ചാഴികാട്ട് ആശുപത്രിയിൽ രക്തം ഘടകങ്ങളായി വേർതിരിക്കാനുള്ള അത്യാധൂനീക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് ബാങ്കിന്റെയും പെയിൻ ക്ലിനിക്കിന്റെയും പ്രവർത്തനം ആരംഭിച്ചു. ജോയ്സ് ജോർജ് എം.പി രക്തബാങ്കും നഗരസഭ ചെയർപേഴ്സൺ മിനിമധു പെയിൻക്ലിനിക്കും ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജോ. മാനേജിംഗ് ഡയറക്ടർ ഡോ.സി.എസ്. സ്റ്റീഫൻ രക്തദാന ഗ്രൂപ്പുകളെ ആദരിച്ചു. ന്യൂറോ സർജൻ ഡോ.ഇമ്മാനുവൽ ജെ. താസ്, ഫിസിഷ്യൻ രാമു കൃഷ്ണൻ എന്നിവർ പക്ഷാഘാതത്തെ സംബന്ധിച്ചും അനസ്തേഷ്യോളജിസ്റ്റ് ഡോ. അശ്വനി കുമാർ പെയിൻ ക്ലിനിക്കിനെക്കുറിച്ചും വിശദീകരിച്ചു. ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു, ദ്രോണാച്ര്യ തോമസ് മാഷ്, സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എം.എം. അൻസാരി, ജനറൽ മാനേജർ തമ്പി എരുമേലിക്കര എന്നിവർ പ്രസംഗിച്ചു. ജോയ്സ് ജോർജ് എം.പി, ദേശിയ അത്‌ലറ്റ് രാജാസ് തോമസ് എന്നിവർ രക്തദാനം നടത്തി.