തൊടുപുഴ: ചിത്രകാരന്മാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ല ആർട്ടിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് തൊടുപുഴ പാപ്പൂട്ടിഹാളിൽ ചിത്രപ്രദർശനവും ചിത്രരചനാമത്സരവും നടത്തും. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിക്കുന്ന സ്പേസ് ആർട്ട് ഗാലറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി. മുനിസിപ്പൽ ചെയർപേഴ്സൺ മിനിമധു ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യും. കൗൺസിലർ പ്രൊഫ. ജസി ആന്റണി അദ്ധ്യക്ഷത വഹിക്കും. മത്സരങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്: 9961990650. 9961193220.