പൂച്ചപ്ര: അറക്കുളത്ത് ലോറിയും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂച്ചപ്ര കൊല്ലംകരയിൽ സാബുവിന്റെ മകൻ ജെഫിൻ സാബു (21) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കാണ് ജെഫിൻ സഞ്ചരിച്ചിരുന്ന കാർ അറക്കുളം എഫ്.സി.ഐ ഗോഡൗണിനു മുമ്പിൽ ലോറിയുമായി കൂട്ടിയിടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന ജെഫിൻ ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡൽഹിയിൽ ജോലിയിലായിരുന്ന ജെഫിൻ പരീക്ഷ എഴുതുന്നതിന് നാട്ടിൽ എത്തിയപ്പോഴായിരുന്നു അപകടം. മാതാവ് ഷാന്റി, സഹോദരങ്ങൾ ജെറിൻ , ജസ്റ്റിൻ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3നു വെള്ളിയാമറ്റം സെന്റ് ജോർജ് ദേവാലയത്തിൽ.