nadakam
ശാസ്ത്ര നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തട്ടാര തട്ട കാർമ്മൽ മാതാ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം

തൊടുപുഴ:തൊടുപുഴ തട്ടക്കുഴ ഗവ: ഹൈസ്കൂളിൽ നടന്ന വിദ്യാഭ്യാസ ജില്ലാതല ഹൈസ്കൂൾ വിഭാഗം ശാസ്ത്ര നാടക മത്സരത്തിൽ മികച്ച വിജയവുമായി മാങ്കടവ് കാർമ്മൽ മാതാ ഹൈസ്കൂളിലെ കുട്ടികൾ.ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച് സംസ്ഥാന തലത്തിൽ കണ്ണൂരിൽ നടക്കുന്ന പരിപാടിയിൽ മത്സരിക്കാനുള്ള അർഹത നേടി.കാർമ്മൽ മാതാ സ്കൂളിന്റെ ' പ്രകാശ കന്യക' എന്ന നാടകത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ദിയാ ജോഷി, ക്രിസ്റ്റീന എലിസബത് റെജി, ജോസ്മി ജോമോൾ ,അന്ന വേങ്ങൂരാൻ, സോണി ജോസഫ്, അഫ്രോസ്ഷാ, സിന്റൊ ആന്റോ, ജോയൽ എം ജോൾ എന്നിവരാണ് ഈ നാടകത്തിൽ വേഷമിട്ടത്.