തൊടുപുഴ: ഉടുമ്പന്നൂർ കേരള ഓർഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ സൊസൈറ്റി ഹാളിൽ ഒരുദിവസത്തെ തേനീച്ചവളർത്തൽ പരിശീലനം നൽകും. ടി.എം. സുഗതൻ, ജോർജ് വർഗീസ്, ടി.കെ രവീന്ദ്രൻ എന്നിവർ ക്ലാസ് എടുക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ തേനീച്ച കോളനികളും മറ്റ് അനുബന്ധ സൗകര്യങ്ങളും സൊസൈറ്റി നൽകും. താൽപര്യമുള്ളവർ 04862 271555, 9496680718, 6282967479. എന്നീ നമ്പരുകളിൽ വിളിക്കുക.