തൊടുപുഴ :ബി എസ് എൻ എൽ 4 ജിയുടെ ഇടുക്കി ഏരിയയിലെ ലോഞ്ചിങ് തിങ്കളാഴ്ച തൊടുപുഴയിൽ നടക്കും .ഉച്ചകഴിഞ്ഞു 3 നു തൊടുപുഴ ക്ഷേത്രത്തിനു സമീപമുള്ള ഗായത്രി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ജോയ്സ് ജോർജ് എം പി ഉത്ഘാടനം നിർവഹിക്കും .ബി എസ് എൻ എൽ ചീഫ് ജനറൽ മാനേജർ ഡോ.പി ടി മാത്യു അധ്യക്ഷത വഹിക്കും .പി ജെ ജോസഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും .മുനിസിപ്പൽ ചെയര്‌പേഴ്സൺ മിനി മധു ,ജില്ലാ കളക്ടർ കെ ജീവൻബാബു ,ബി എസ് എൻ എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ .കെ ഫ്രാൻസിസ് ജേക്കബ് ,ജനറൽ മാനേജർ സതീഷ് രാം തുടങ്ങിയവർ പ്രസംഗിക്കും .

കറവപ്പശുക്കൾക്ക് കാലിത്തീറ്റ പദ്ധതി

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 201819 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവപ്പശുക്കൾക്ക് കാലീത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആറു പഞ്ചായത്തുകളിലെ ക്ഷീര സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഡയറി എക്സ്റ്റൻഷൻ ഓഫീസർ നാരായണൻ നമ്പൂതിരി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനീത അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബേബി ടോം, കെ.വിജോസ്, ജോയിന്റ് ബി.ഡി.ഒ. ഇ വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.