കട്ടപ്പന: എസ്..എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ മൈലാടുംപാ ശാഖായയോഗത്തിന്റെ സുവർണ ജൂബിലി സ്മാരക മന്ദിര ഉദ്ഘാടനവും സുവർണ ജൂബിലി സ്മാരക മന്ദിര സമർപ്പണവും നടന്നു. മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ സമർപ്പണ കർമ്മം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷനായിരുന്നു. ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രകാശം ദീപാർപ്പണം നടത്തി.ക്ഷേത്രം തന്ത്രി എം.എസ് സത്യരാജൻ,എം സജി ശാന്തി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഇൻസ്‌പെക്ടിങ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.ശാഖയുടെ മുൻകാല ഭാരവാഹികളെ യോഗം ഡയറക്ടർബോർഡ്അംഗം ഷാജി പുള്ളോലിൽ ആദരിക്കും.,വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി റെജി,ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണൻകുട്ടി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സോമനാഥൻനായർ,എൻ.എം മത്തായി, ജഹാഗീർ തകിടിയേൽ, യൂണിയൻ കൗൺസിലർ പി.കെ സുനിൽ, ശാഖായോഗം പ്രസിഡന്റ് കെ.വി രാമകൃഷ്ണൻ, സെക്രട്ടറി ഇൻചാർജ്ജ് കെ.കെ രഘുകുമാർ,പോഷക സംഘടനഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.